Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devna

സം​സ്ഥാ​ന സ്കൂ​ൾ കലോത്സവം; നാ​ദ​വി​സ്മ​യം തീ​ർ​ത്ത് ദേ​വ്ന

തൃ​ശൂ​ർ: വേ​ഗ​വി​ര​ലു​ക​ൾ കൊ​ണ്ട് വീ​ണ വാ​ദ​ന​ത്തി​ൽ നാ​ദ​വി​സ്മ​യം തീ​ർ​ത്ത ദേ​വ്ന​യ്ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും സം​സ്ഥാ​ന സ്കൂ​ൾ കലോത്സവ​ത്തി​ൽ എ ​ഗ്രേ​ഡ്. ബി​ല​ഹ​രി രാ​ഗ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ ക​നു​കൊ​ണ്ടി​നി ശ്രീ​രാ​മു​നി എ​ന്ന കൃ​തി വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് ക​ണ്ണൂ​ർ സെ​ൻ തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ദേ​വ്ന ജി​തേ​ന്ദ്ര ക​ലോ​ത്സ​വ​ത്തി​ലെ താ​ര​മാ​യ​ത്.

നാ​ദ​ശ്രീ അ​ന​ന്ത പ​ദ്മ​നാ​ഭ​ന്‍റെ ശി​ഷ്യ​യാ​യ സു​മ സു​രേ​ഷ് വ​ര്‍​മ​യാ​ണ് ദേ​വ്ന​യു​ടെ ഗു​രു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ഗു​രു​വാ​യൂ​ര്‍ ചെ​മ്പൈ സം​ഗീ​ത ഉ​ത്സ​വം, കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ന​വ​രാ​ത്രി സം​ഗീ​ത ഉ​ത്സ​വം, മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ണ ക​ച്ചേ​രി ന​ട​ത്തു​ന്നു​ണ്ട് ഈ ​കൊ​ച്ചു ക​ലാ​കാ​രി.

ഈ ​വ​ര്‍​ഷം മ​ക്രേ​രി ദ​ക്ഷി​ണാ മൂ​ര്‍​ത്തി അ​നു​സ്മ​ര​ണ ത്യാ​ഗ​രാ​ജ സം​ഗീ​ത ആ​രാ​ധ​ന​യി​ലും ദേ​വ്ന വീ​ണ വാ​യി​ച്ചി​രു​ന്നു. ചേ​ലോ​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യ ജി​തേ​ന്ദ്ര യു​ടെ​യും കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​നി​ന ത്യാ​ഗ​രാ​ജി​ന്‍റെ​യും മ​ക​ളാ​ണ് ദേ​വ്ന.

Latest News

Corehub Up